2012 ഓഗസ്റ്റ്‌ 28 നു യുഗശില്പി നടത്തിയ കുടുംബ സംഗമത്തിന്റെ വീഡിയോ ഉടന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്
WELCOME TO YUGASILPI ARTS & SPORTS CLUB, KALAYANTHANI.
« »

1-യുഗശില്‍പ്പി കലയന്താനി

കലയന്താനിയിലെ കായിക പ്രതിഭകള്‍ക്കും കലാകാര•ാര്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും കരുത്തുറ്റ പിന്തുണയും നല്‍കിയ പ്രസ്ഥാനമാണ് യുഗശില്‍പ്പി.

2-യുഗശില്‍പ്പി കലയന്താനി

കര്‍മ്മനിരതരും സേവനസന്നദ്ധരുമായ ഒരു സംഘം ചെറുപ്പക്കാര്‍ ജീവന്‍ നല്‍കിയ കലാ-സാംസ്ക്കാരിക സംഘടന

3-യുഗശില്‍പ്പി കലയന്താനി

കല, സാഹിത്യം, സ്പോര്‍ട്ട്സ്, ജീവകാരുണ്യം, കൃഷി, തുടങ്ങിയ എല്ലാ മേഖലകളിലും യുഗശില്പി ഒരു വഴികാട്ടിയായി.

4-യുഗശില്‍പ്പി കലയന്താനി

കര്‍മ്മപാതയില്‍ കാലിടറാതെ മൂന്നു ദശാബ്ദം പിന്നിട്ട് ഇപ്പോള്‍ സ്വന്തം കാലില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു ഈ കലാ സാംസ്ക്കാരിക കൂട്ടായ്മ.

5-യുഗശില്‍പ്പി കലയന്താനി

1979 ജൂലൈ 15 ന് കലയന്താനിയിലെ ഒരു വാടകമുറിയില്‍ പിറവികൊണ്ട യുഗശില്‍പ്പിക്ക് ഇന്ന് വയസ് 32

6-യുഗശില്‍പ്പി കലയന്താനി

രക്തദാനം , നേത്രദാനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുഗശില്‍പ്പി വഹിച്ച പങ്ക് എക്കാലവും ഓര്‍ത്തിരിക്കും ഈ ഗ്രാമവാസികള്‍.

7-യുഗശില്‍പ്പി കലയന്താനി

കാര്‍ഷിക പഠനക്ളാസുകള്‍ , ശില്‍പശാലകള്‍ , ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ച് യുവാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും കര്‍ഷകര്‍ക്ക് ഉത്തേജനവും നല്‍കി യുഗശില്‍പ്പി.

8-യുഗശില്‍പ്പി കലയന്താനി

സ്വന്തമായി ഓഫീസ് മന്ദിരവും 150 അംഗങ്ങളുമുള്ള ഒരു മികച്ച സാംസാക്കാരിക സംഘടനയായി യുഗശില്‍പ്പി വളര്‍ന്നിരിക്കുന്നു.

9-യുഗശില്‍പ്പി കലയന്താനി

പേപ്പര്‍ ബാഗു നിര്‍മ്മാണ പരിശീലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനായി 30 പേര്‍ക്ക് ഒരുമാസം സൌജന്യ ക്ളാസ്, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചറിവുപകരാന്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് തുടങ്ങിയവ യുഗശില്‍പ്പിയുടെ ശ്രദ്ധേയ കര്‍മ്മപരിപാടികളാണ്.

10-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ പഞ്ചായത്തുവക സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട്, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം, കാരംസ്-ചെസ് മത്സരം, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കലയന്താനി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തിയ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

11-യുഗശില്‍പ്പി കലയന്താനി

വനം വകുപ്പു വിതരണത്തിനു നല്‍കിയ 3000 ല്‍ പരം വൃക്ഷതൈകള്‍ വിതരണം ചെയ്തു സാമൂഹ്യവനവല്‍ക്കരണത്തില്‍ യുഗശില്‍പ്പി പങ്കാളിയായി.

12-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ നടത്തിയ കന്നുകാലി പ്രദര്‍ശനം, ഓര്‍ക്കിഡ് ആന്തൂറിയം കൃഷികളെക്കുറിച്ചുള്ള ക്ളാസ്, മത്സ്യ കൃഷി സെമിനാറും മത്സ്യകുഞ്ഞുങ്ങളുടെ വിതരണവും, കര്‍ഷക സെമിനാര്‍, ജൈവകൃഷിയെക്കുറിച്ചും മണ്ണിര കമ്പോസ്റു നിര്‍മ്മാണത്തെപ്പറ്റിയുമുള്ള ക്ളാസ്, വ്യവസായസംരംഭ സെമിനാര്‍, ആട്, മുയല്‍ വളര്‍ത്തലിനെക്കുറിച്ച് പരിശീലന ക്ളാസ് തുടങ്ങിയവ കാര്‍ഷിക വ്യവസായിക മേഖലകളില്‍ യുഗശില്‍പ്പി ചെയ്ത സേവനങ്ങളാണ്.

13-യുഗശില്‍പ്പി കലയന്താനി

ക്ളബ്ബ് നടത്തിയരക്ത നിര്‍ണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് തുടങ്ങിയവ ജനങ്ങളുടെ പ്രശംസ നേടിയ കര്‍മ്മ പരിപാടികളാണ്.

14-യുഗശില്‍പ്പി കലയന്താനി

കാറ്റത്തുലയാത്ത ദീപനാളമായി കലയന്താനി ടൌണിന്റെ ഹൃദയ ഭാഗത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്നും അജ്ഞര്‍ക്ക് വഴികാട്ടിയായും ദുര്‍ബ്ബലര്‍ക്ക് കൈത്താങ്ങായും തിളങ്ങി നില്‍ക്കുന്നു യുഗശില്‍പ്പി.

15-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ പഞ്ചായത്തുവക സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട്, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം, കാരംസ്-ചെസ് മത്സരം, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കലയന്താനി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തിയ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

16-യുഗശില്‍പ്പി കലയന്താനി

കല, സാഹിത്യം, സ്പോര്‍ട്ട്സ്, ജീവകാരുണ്യം, കൃഷി, തുടങ്ങിയ എല്ലാ മേഖലകളിലും യുഗശില്പി ഒരു വഴികാട്ടിയായി.

17-യുഗശില്‍പ്പി കലയന്താനി

ആകാശവാണിയുടെ വയലും വീടും പരിപാടിയോടനുബന്ധിച്ച് തൊടുപുഴയില്‍നടന്ന റാലിയില്‍ യുഗശില്‍പ്പി അവതരിപ്പിച്ച നിശ്ചലദൃശ്യം പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. അത് സമ്മാനര്‍ഹമാവുകയും ചെയ്തു.

18-യുഗശില്‍പ്പി കലയന്താനി

പേപ്പര്‍ ബാഗു നിര്‍മ്മാണ പരിശീലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനായി 30 പേര്‍ക്ക് ഒരുമാസം സൌജന്യ ക്ളാസ്, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചറിവുപകരാന്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് തുടങ്ങിയവ യുഗശില്‍പ്പിയുടെ ശ്രദ്ധേയ കര്‍മ്മപരിപാടികളാണ്.

19-യുഗശില്‍പ്പി കലയന്താനി

1997 ല്‍ നബാര്‍ഡിന്റെ സഹകരണത്തോടെ, യുഗശില്‍പ്പി മുന്നിട്ടിറങ്ങി കലയന്താനി ഫാര്‍മേഴ്സ് ക്ളബ്ബ് രൂപീകരിച്ചു. ക്ളബ്ബിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കലയന്താനി റബ്ബര്‍ ഉദ്പാദകസംഘം സംസ്ഥാനത്തെ മികച്ച ആര്‍.പി.എസ്. കളില്‍ ഒന്നാണ്.

Wednesday, August 29, 2012

കുസൃതി ചോദ്യങ്ങള്‍

1.ഏറ്റവും തിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്? - അര്‍ജെന്റിന
2. നാവു കൊണ്ട് ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ്
3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നും പിന്‍വാങ്ങുവാനുള്ള കാരണമെന്ത്?--
അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കി തുടങ്ങിയിരുന്നില്ല.
4.രണ്ടു ദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ് ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോള്‍കഴിക്കുന്നില്ല..ഭര്‍ത്താവ് ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ചെയ്തു . അതും നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .ഭാര്യ കഴിക്കുന്നില്ല.
ഭര്‍ത്താവ് വായ്‌ കഴുകാന്‍ പോയപ്പോള്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരാള്‍ ഭാര്യയോട് ചോദിച്ചു :
എന്താ ഒന്നും കഴിക്കാത്തത് ?
ഭാര്യ പറഞ്ഞു
" ഞങ്ങള്‍എന്തും ഷെയര്‍ചെയ്തു കഴിക്കുന്നതില്‍ആനന്ദം അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ "
"അദ്ദേഹം കഴിച്ചു കഴിഞ്ഞല്ലോ. ഇനി മേഡത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'
അപ്പോള്‍ ഭാര്യയുടെ മറുപടി എന്തായിരുന്നു ?
ഉത്തരം : വാ കഴുകി അദ്ദേഹം "പല്ലും" കൊണ്ട് വരട്ടെ . എന്നിട്ട് തിന്നാം
5.കടയില്‍വന്ന കുട്ടിയോട്‌ അവിടെ നിന്ന ഒരാള്‍ ചോദിച്ചു മോന്‍ടെ പേരെന്താ , ഉടനെ
മറ്റൊരാള്‍ ചോദിച്ചു . മോന്റെ അച്ഛന്‍ടെ പേരെന്താ
ഉടനെ കടക്കാരന്‍ ചോദിച്ചു എന്താ വേണ്ടത്‌ . അപ്പോള്‍ കുട്ടി മൂന്നിനുമായി ഒരു ഉത്തരം പറഞ്ഞു. എന്താണ് ഉത്തരം ?
കണ്ണന്‍ദേവന്‍ചായ
6.ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?
സെമിത്തേരിയില്‍
7.ഞാന്‍ ഒരു മുട്ട ഇരുപതടി മുകളില്‍നിന്ന് സിമന്റു തറയിലെക്കിട്ടു .അത് പൊട്ടിയില്ല എന്തുകൊണ്ട് ?
തറ കോണ്‍ക്രീറ്റ് ചെയ്തതായിരുന്നു.
8.അവിവാഹിതകളായ യുവതികള്‍ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ N A K T Q ( എന്നെ കെട്ടിക്കൂ )
9.എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം? ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി )
എവരസ്റ്റ് കൊടുമുടി കണ്ടു പിടിക്കുന്നതിനു മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു ? എവരസ്റ്റ് തന്നെ
10.വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു - ബീഡി
11.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു . സ്പൂനുകൊണ്ട്
12.ഒരു മാവില്‍അഞ്ചു മാങ്ങാ പഴുത്തു നില്‍ക്ന്നു . ഇന്നലെ ഞാന്‍സ്കൂളിലേക്ക് പോകുമ്പോള്‍ഒന്ന് വീണു. തിരികെ വരുമ്പോള്‍ഒന്ന് വീണു .പിന്നെ എത്ര പഴുത്ത മാങ്ങാ മാവില്‍ഉണ്ട്. അഞ്ച് ( വീണത്‌ ഞാനാണ് )
13.മിന്നലും KSEB വൈദ്യുതിയും വെളിച്ചം തരുന്നു . പക്ഷെ രണ്ടും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട് . എന്താണ് ?
മിന്നലിനു ബില്‍ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബില്‍ അടക്കണം
14.ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു . രോമം
15.തല കുത്തി നിന്നാല്‍ വലുതാകുന്നതാര്? '6 '
16.തലയില്‍ കാലുള്ള ജീവി? - പേന്‍
17.ഒരു അച്ഛനും മകനും കാര്‍ അപകടത്തില്‍ പെട്ടു. അച്ഛന്‍ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരിച്ചു. മകനെ സര്‍ജറിക്കായി ഓപ്പറേഷന്‍ തിയെടരിലേക്ക് കൊണ്ടുപോയി. ഓപ്പറേഷന്‍ചെയ്യാന്‍ വന്ന സര്‍ജന്‍ കുട്ടിയെ കണ്ടപ്പോള്‍ പറഞ്ഞു . അയ്യോ ഇവനെന്റെ മകനാണ് . ഞാനീ ഓപ്പറേഷന്‍ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു ?
കുട്ടിയുടെ അമ്മയാണ് സര്‍ജന്‍
18.നിങ്ങളുടെ കയ്യിലുള്ള കുട്ടയില്‍ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തര്‍ക്കും കൊടുത്തു. എന്നിട്ടും കുട്ടയില്‍ ഒരു മാമ്പ ഴം അവശേഷിച്ചു . ഇതെങ്ങനെ ?
ഒരാള്‍ക്ക്‌ കുട്ടയോടു കൂടി കൊടുത്തു
19.ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?
സെമിത്തേരിയില്‍
20.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഇതു കൈകൊണ്ടു . സ്സ്പൂണ് കൊണ്ട്
21. ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം? ബഹ 'റൈന്‍'
എല്ലാവരും തെന്നി വീഴു രാജ്യം? ഗ്രീസ്‌
22.ഒരു ആണ്‍ പുച്ചയും ഒരു പെണ്‍ പുച്ചയും കണ്ടു മുട്ടി അങ്ങനെ പരസ്പരം ഇഷ്ട പെട്ട് പെണ്‍ പുച്ച ആണ്‍ പുച്ചയുടെ ചെവിയില്‍ സ്നേഹ പൂര്‍വ്വം ഒരു കാര്യം മന്ദ്രിച്ചു ....എന്തായിരിക്കും പെണ്‍ പുച്ച പറഞ്ഞത് ...
മ്യാവൂ
23. half circle full circle half circle full circle half circle full circle angle A...endhaan ee saadhanam
COCOCOLA..?
23. ഞങ്ങള്‍ ഒന്നിച്ചു നിന്നാല്‍ 9, ഞങ്ങളില്‍ നിന്ന് ഒന്ന് പോയാല്‍ 10 ...... എങ്കില്‍ ഞങ്ങള്‍ ആരാണ്? IX
24.ഒരു ബക്കറ്റില്‍ നിറയെ വെള്ളമുണ്ട് ... ബക്കറ്റില്‍ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല .... കാരണം? - വെള്ള മുണ്ട്
25.'ഭാഗ്യമിപ്പോള്‍' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? Luknow
26.പൂരിപ്പിക്കുക : രാഹുല്‍ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്? പേര്
27.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താല്പര്യമില്ലാത്ത പെന്‍ഷന്‍? സസ്പെന്‍ഷന്‍
28.ഒരു ചെറുക്കന്‍ പെണ്ണിനെ കാണാന്‍ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല..... കാരണം? പെണ്ണിന് ഇഷ്ടപ്പെട്ടില്ല
29.ആവശ്യമില്ലാത്തപ്പോള്‍ എടുത്തു വെക്കും ... ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും ... എന്താണ്? വല
30.ര യില്‍ തുടങ്ങി ര യില്‍ അവസാനിക്കുന്ന ഒരു പദം പറയാമോ - രണ്ടര
31. തവളയുടെ മുന്‍പിലും കഴുത യുടെ പിന്‍പിലും കാണുന്നതെന്തു .ത
32.തുടര്‍ച്ചയായി 31 ദിനങ്ങള്‍ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങള്‍ ഏതൊക്കെ? ജൂലൈ ഓഗസ്റ്റ്‌ and ഡിസംബര്‍ ജനുവരി
33. വെള്ളത്തില്‍ വീണാല്‍ നനയാത്ത വസ്തു ഏടാണ്? നിഴല്‍ -
34. 15 അടി ഉയരമുള്ള ഒരു മുറിയില്‍ അഞ്ചടി ഉയരമുള്ള ഒരാള്‍ ഫാന്‍ കൊളുത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്ദിരികുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പോലിസ് മൃതദേഹം കണ്ടത് . ആ മുറിയില്‍ മറ്റൊരു വസ്തുവും ഇല്ല. യെങ്ങനെ അയാള്‍ മച്ചിലെ കൊളുത്തില്‍ കയറിട്ടു ?
35. ഒന്നാം നിലയില്‍ മൂന്നു സ്വിച്ച്. രണ്ടാം നിലയില്‍ മൂന്ന് ബള്‍ബ്‌ ഉണ്ട്. താഴെ നിന്നും ബള്‍ബ്‌ കാണാന്‍ സാധിക്കില്ല . ഏതു സ്വിച് ഏതു ബള്‍ബിന്റെ ആണെന്ന് കൃത്യമായിട്ട്‌ അറിയണം. ഒറ്റ പ്രാവശ്യാം മാത്രമേ മുകളില്‍ പോകാന്‍ അനുവദിക്കു. എങ്ങനെ.കണ്ടു പിടിക്കും ?
ആദ്യം ഒരു സ്വിച്ച് ഓണ്‍ ചെയ്ത് 2 മിനിറ്റ് വെക്കുക . ശേഷം അത് OFF ചെയ്ത് രണ്ടാമത്തെ സ്വിച്ച് ON ചെയ്യ്ത് ഉടനെ തന്നെ മുകളില്‍ പോവുക . രണ്ടാമത് സ്വിച്ച് ON ചെയ്ത് അ ബള്‍ബ്‌ പ്രകാഷിക്കുന്നുണ്ടാകും . പിന്നെ ബാകി രണ്ടു ബള്‍ബും ഒന്ന് തൊട്ടു നോക്കുക , ചൂടുള്ള ബള്‍ബിന്റെ സ്വിട്ച്ചാണ് നാം ആദ്യം ON ചെയ്തത് . പിന്നെ ബാലന്‍സ് ഉള്ള സ്വിച്ച് മൂന്നാമത്തെ ബള്‍ബിന്റെതയിരിക്കുമല്ലോ ?
36.ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി . അവര്‍ കയറിയ കമ്പാര്‍ട്ടുമെന്റില്‍ വേറെ ആരും ഉണ്ടായിരുന്നില്ല . അവര്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുമ്പോള്‍ അവരുടെ കയ്യില്‍ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടര്‍ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാര്‍ട്ടുമെന്റില്‍ കയറിയിട്ടില്ല .
ആ ഡോക്ടര്‍ ഒരു ലേഡി ഡോക്ടര്‍ ആണ് . നഴ്സ് പുരുഷനും .തീവണ്ടിയില്‍ വച്ച് ഡോക്ടര്‍ പ്രസവിച്ചു .
37 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാന്‍ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം.
38 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടന്‍ കൃത്യമായി എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ?

39 .ഒരു വ്യക്തി 72 ല്‍ ജനിച്ചു 57 ല്‍ മരിച്ചു. അയാള്‍ക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു?
72 & 57 എല്ലാം ഹോസ്പിടല്‍ റൂം നമ്പര്‍ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല..


40 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റില്‍ കയറിയ നാലു കൂട്ടുകാര്‍ മസാല ദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തെങ്കിലും എല്ലാര്‍ക്കും കിട്ടിയില്ല. കാരണം?
"എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ?
41. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് -
സ്വയം വര ചന്ദ്രികേ. സ്വപ്ന ഗായികേ ...

42.ഒരു ദിവസം ഗാന്ധിജി കാട്ടില്‍കൂടി നടന്നു പോകുമ്പോള്‍ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .
43 . ഖാദര്‍ മാഷ് കുളിമുറിയില്‍ കയറി വാതിലടച്ചു .... പക്ഷെ തോര്‍ത്തു പുറത്തായിരുന്നു ... എന്നിട്ടും അയാള്‍ പരസഹായം കൂടാതെ കുളിച്ചു തോര്‍ത്തിപ്പോന്നു ... എങ്ങനെ?തോര്‍ത്തു ഖാദര്‍ മാഷിന്റെ പുറത്തല്ലേ.? ബാത്ത് റൂമിന് പുറത്തു അല്ലല്ലോ
43 . ഒരാള്‍ , കാസറഗോഡ് നിന്നും ട്രെയിനില്‍ തിരുവനന്തപുരത്ത് എത്താന്‍ ഒരു കൊല്ലം കഴിഞ്ഞുവെന്നു പറഞ്ഞു ,വിശദീകരിച്ചപ്പോള്‍ സംഗതി ശരിയാണ് മനസ്സിലായി . ഏങ്ങനെ ?
ഒരു 'കൊല്ലം' കഴിഞ്ഞു വേണം തിരുവനന്തപുരം എത്താന്‍
44. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ്
45 . ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാന്‍ മൂന്ന് മുറികള്‍ ഉണ്ട്. ഏതു മുറി വേണമെന്ന് അയാള്‍ക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകള്‍ നിറഞ്ഞ ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളില്‍ പൊട്ടുന്ന, വെടിക്കോപ്പുകള്‍ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതില്‍ ഏതു മുറി തിരഞ്ഞെടുക്കും അയാള്‍
(സിംഹത്തിന്റെ മുറി . മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും. )
46 ഒരു ദീര്‍ഘം പോയാല്‍ വെറും വേസ്റ്റ് ആകുന്ന മന്ത്രി - ഉമ്മന്‍ ചാണ്ടി
Best Blogger Tips

Wednesday, August 8, 2012

യുഗശില്‍പി കലയന്താനി


Yugasilpi Arts & Sports Club
 Yugasilpi Arts and Sopts club is a youth club located at Kalayanthani, Thodupuzha Taluk,Idukki dt of Kerala,
South India. The club was formed in 1980 and initially it  functioned in a rented room at Kalayanthani Town.
In 2009 a new building was constructed for the club at the heart of the town .

Sunday, November 14, 2010




Yugasilpi Club

Share

Delicious Facebook Digg Stumbleupon Favorites